Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് തടവുപുള്ളികളുടെ...

സംസ്ഥാനത്ത് തടവുപുള്ളികളുടെ എണ്ണം കൂടുന്നു, ഒരു സെന്‍ട്രല്‍ ജയില്‍ കൂടി വേണം : ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തടവ് പുള്ളികളുടെ എണ്ണത്തിന് അനുസൃതമായ ജയിൽ സൗകര്യങ്ങൾ സംസ്ഥാനത്തില്ലെന്നും സമഗ്രമായ ജയിൽ പരിഷ്‌കരണത്തിന് സർക്കാർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനികവത്കരണവുമായി ബന്ധപ്പെട്ട് സമഗ്രപരിഷ്‌കരണം നടത്താനുള്ള ചർച്ചകൾ സർക്കാർ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജയിൽ ആസ്ഥാനത്ത് കേരളത്തിലെ മൂന്ന് ജയിൽ ഡിഐജിമാരും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

തടവുപുള്ളികളെ നല്ല മാർഗത്തിലേക്ക് നയിക്കുന്ന തെറ്റുതിരുത്തൽ കേന്ദ്രങ്ങളായാണ് കേരളത്തിലെ ജയിലുകൾ പ്രവർത്തിക്കുന്നത്. തടവുപുള്ളികളുടെ എണ്ണം കൂടിയതിനാൽ ഒരു സെൻട്രൽ ജയിലിൻ്റെ കൂടി ആവശ്യം സംസ്ഥാനത്തുണ്ട്. കേരളത്തിലെ ജയിലുകൾ തടവുകാരെക്കൊണ്ട് നിറഞ്ഞ് കവിയുകയാണെന്ന കാര്യം ആഭ്യന്തര വകുപ്പ് സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്.

അംഗീകൃത പാർപ്പിട ശേഷിയേക്കാൾ ആയിരക്കണക്കിന് അധികം തടവുകാരാണ് നിലവിൽ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നത്. ഇത് ജയിൽ ജീവനക്കാർക്ക് കടുത്ത ജോലി ഭാരവും സുരക്ഷാ വെല്ലുവിളികളും ഉയർത്തുകയാണ്. സംസ്ഥാനത്ത് ആകെയുള്ള 57 ജയിലുകളുടെ ആകെ അംഗീകൃത പാർപ്പിട ശേഷി 7367 ആണെന്നിരിക്കെ, നിലവിൽ 10375 തടവുകാരാണുള്ളത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവ്. കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്തു. രാവിലെ കൈയിലെ ആറാം വിരൽ‌ നീക്കം ചെയ്യാനെത്തിയതായിരുന്നു ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ കുട്ടി. എന്നാൽ...

തിരുവനന്തപുരത്ത് രണ്ടാഴ്‌ചയോളം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കടമുറിക്കുള്ളിൽ

തിരുവനന്തപുരം : തിരുവനന്തപുരം തൈക്കാട് കടമുറിക്കുള്ളിൽ രണ്ടാഴ്‌ചയോളം പഴക്കമുള്ള സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. റോയല്‍ സലൂണ്‍ എന്ന ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ (55) മൃതദേഹമാണ് സ്ഥാപനത്തിനുള്ളിൽ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ...
- Advertisment -

Most Popular

- Advertisement -