തിരുവല്ല: റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ 28-മത് സ്ഥാനാരോഹണ ചടങ്ങുകൾ ഇന്ന് (വെള്ളി) വൈകീട്ട് ഏഴിന് ഹോട്ടൽ എലൈറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. സാമൂഹിക സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആന്റണി ഉദ്ഘാടനം ചെയ്യും.
30 വനിതകൾക്ക് മാർത്തോമ്മ സഭയുടെ സാമൂഹിക സേവന വിഭാഗമായ കാർഡും റോട്ടറി ക്ലബും ചേർന്ന് സൗജന്യ തയ്യൽ മെഷിനുകളുടെ വിതരണവും പരിശീലവും നൽകും. കൂടാതെ ജീവിത ശൈലിരോഗങ്ങൾ, പ്രതിരോധ ക്യാമ്പുകൾ, യോഗ പരിശീലനം, സ്കൂളുകളിൽ ലഹരി വിരുദ്ധ സെമിനാർ, ബോധവൽക്കരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രസിഡന്റ് ലിജോ മത്തായി, സെക്രട്ടറി റിൻസൺ മാത്യു, നന്ദകുമാര വർമ, സനൽ ജി.പണിക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.