മലപ്പുറം : മുൻ എംഎൽഎ പി.വി.അൻവറിന്റെ വീട്ടിൽ ഇ ഡി റെയ്ഡ് .ഇന്ന് രാവിലെയാണ് പരിശോധയ്ക്കായി ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകൾ എത്തിയത്. കെഎഫ്‌സിയില്‍നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.അൻവറിന്റെ സഹായിയുടെ വീട്ടിലും പരിശോധന നടത്തി. പിവി അൻവർ ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് കേസ്.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിജിലൻസും പരിശോധന നടത്തിയിരുന്നു.






