പത്തനംതിട്ട : ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട സർവെ ജോലികൾ അതിർത്തി നിർണയം തുടങ്ങിയവ ജൂലൈ 1 ന് മുമ്പ് പൂർത്തിയാക്കാൻ ഉന്നതതല തീരുമാനം
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻ്റെ നിർദേശപ്രകാരം ചേർന്ന യോഗത്തിലാണ് തീരുമാനമായത്.
പദ്ധതി പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ നിർദേശം നൽകി. നിർമാണ ജോലികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിർദേശിച്ചു. മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കെ.യു. ജനീഷ് കുമാർ എംഎൽഎ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, കെആർഎഫ്ബി പ്രൊജക്ട് ഡയറക്ടർ അശോക് കുമാർ, കെ ആർഎഫ്ബി ടീം ലീഡർ പി. ആർ.മഞ്ജുഷ, എക്സിക്യൂട്ടീവ് എൻജിനീയർ ദീപ തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു