Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsദിയകൃഷ്ണയുടെ സ്ഥാപനത്തില്‍...

ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ : പണം ആഡംബര ജീവിതത്തിനുപയോഗിച്ചു

തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാരികള്‍ 66 ലക്ഷം രൂപ തട്ടിയെടുത്തതായി ക്രൈം ബ്രാഞ്ച് കുറ്റപത്രം. പ്രതികള്‍ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. മൂന്നു ജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവുമാണ് കേസില്‍ പ്രതി.

വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിന്‍, രാധാകുമാരി എന്നിവരും വിനിതയുടെ ഭര്‍ത്താവ് ആദര്‍ശുമാണ് പ്രതികള്‍. ദിയയുടെ ക്യൂആര്‍ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആര്‍ കോഡ് നല്‍കി പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയാണ് തട്ടിപ്പ് നടത്തിയത് .ഇവർ ഈ പണം ഉപയോഗിച്ച് സ്വര്‍ണവും വാഹനങ്ങളും വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ജീവനക്കാരികള്‍ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാര്‍ തിരുവനന്തപുരം അസി.കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു .ഇതിന് പിന്നാലെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും പണം കവര്‍ന്നെന്നും ആരോപിച്ച് ഇവർ കൃഷ്ണകുമാറിനും ദിയ കൃഷ്ണയ്ക്കുമെതിരെ പരാതി നല്‍കി.ഈ പരാതിയില്‍ കഴമ്പില്ലെന്നാണ് പോലീസ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങരയിൽ മൂന്ന് പേരെ ആക്രമിച്ച സംഭവം : പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവല്ല: ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിൽ  പെരിങ്ങരയില്‍ മൂന്നുപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു . പെരിങ്ങര നമ്പലത്തറയിൽ ജ്യോതിഷ് കുമാര്‍ (40), സുഹൃത്തുക്കളായ സുനിൽ (35), വിപിന്‍...

മലയോരത്തിന്റെ കണ്ണീരൊപ്പണം, കടലോരത്തിന്റെ ആധി അകറ്റണം : പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്

കോട്ടയം : വയനാട് ചൂരൽമലയിലും, മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ രണ്ടാംദിനം. കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല,മുണ്ടക്കൈ മേഖലകളിൽ 2024 ജൂലൈ...
- Advertisment -

Most Popular

- Advertisement -