Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalകാശ്മീരിൽ ഭീകരരും...

കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ : മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ അവന്തിപോര നാദെര്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ ഭീകരർ കൊല്ലപ്പെട്ടു . ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശക്തമായ വെടിവെപ്പാണ് മേഖലയില്‍ ഉണ്ടായത്.

സൈനിക വേഷത്തില്‍ എത്തിയ രണ്ട് പേര്‍ കുടിവെള്ളം ആവശ്യപ്പെട്ടെന്ന് ഗ്രാമീണ സ്ത്രീ സുരക്ഷ സേനയ്ക്ക് മൊഴി നല്‍കിയിരുന്നു. 48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

ഭീകരവാദികള്‍ക്ക് വേണ്ടി ജമ്മു മേഖലയിലും സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജമ്മുവിലെ ഘഗ്വാല്‍ ഗ്രാമത്തില്‍ ഭീകരര്‍ എത്തിയെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് തിരച്ചില്‍ നടത്തുന്നത്

13ന് ജമ്മു കശ്മീരിലെ ഷോപിയാനിൽ 3 ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ലഷ്കർ കമാൻഡറായ ഷാഹിദ് അഹമ്മദ് കുട്ടേ, അദ്നാൻ ഷാഫി ധർ എന്നിവർ കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെടുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. ഭർത്താവ് ഡോ. വി. വേണുവിൽ നിന്നാണ് ശാരദ മുരളീധരൻ സ്ഥാനം ഏറ്റെടുത്തത്. നവകേരളം പദ്ധതി അടുത്ത വർഷം മാർച്ച് മാസത്തിനകം...

കാസർകോട് മകളുടെ ശരീരത്തിൽ അച്ഛൻ ആസിഡ് ഒഴിച്ചു

കാസർകോട് : 17 കാരികയായ മകൾക്ക് നേരെ അച്ഛന്റെ ആഡിഡ് ആക്രമണം. കർണ്ണാടക കരിക്കെ സ്വദേശി മനോജ് (48) ആണ് മകളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ചത്. ബന്ധുവായ പത്തു വയസുകാരിയുടെ ദേഹത്തും ഇയാൾ...
- Advertisment -

Most Popular

- Advertisement -