ന്യൂഡൽഹി : പി.വി. അന്‍വറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് അൻവറിന് ധാരണയില്ലെന്നും ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുകയാണ്. ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച ശേഷമായിരുന്നു പാർട്ടിക്ക് അൻവർ പരാതി നൽകിയത്.പാർട്ടിയേയും സർക്കാരിനെയും തകർക്കാനുള്ള നീക്കം നടക്കില്ല. എഡിജിപിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കുകയാണ്. ഫോൺ ചോർത്തലിനെക്കുറിച്ചും നല്ല രീതിയിൽ അന്വേഷണം നടക്കുമെന്നും എം.വി. ഗോവിന്ദന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു