തിരുവല്ല : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ യുവജന പ്രവർത്തന ബോർഡിന്റെയും സഭയുടെ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസിന്റെയും ആഭിമുഖ്യത്തിൽ ബേത്‌ലഹം വീഥിയിൽ സീസൺ 6 ക്രിസ്മസ് വിളംബര ഗാനസന്ധ്യ 21-ന് ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ തിരുവല്ല മഞ്ഞാടി ഇവാൻജലിക്കൽ സഭാ ആസ്ഥാനത്ത് സെൻട്രൽ ഹാളിൽ നടക്കും.
പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി റവ.ഏബ്രഹാം ജോർജ് ക്രിസ്മസ് സന്ദേശം നൽകും. കേശവദാസപുരം, ആലാട്ടുചിറ, പുളിന്താനം, ഇടയാറന്മുള, പാറക്കോണം, തടിയൂർ മിഷൻ, മല്ലപ്പളളി സെൻറർ, ഓമല്ലൂർ പന്ന്യാലി, കൂർത്തമല, കുളക്കട, കോട്ടയം, പുത്തൻകാവ്, ഏഴംകുളം, കീഴില്ലം, വാകത്താനം എന്നീ ഇടവക ഗായകസംഘങ്ങൾ നേരിട്ടും, വിദേശത്തു നിന്നുള്ള ഇടവക ഗായകസംഘങ്ങൾ ഓൺലൈനിലും ഗാനസന്ധ്യയിൽ പങ്കുചേരുന്നതാണ്.
സണ്ടേസ്കൂൾ പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ 75 അംഗ ജൂണിയർ ഗായകസംഘവും ഗാനങ്ങൾ ആലപിക്കുന്നതാണ്. യുവജന പ്രവർത്തന ബോർഡ് പ്രസിദ്ധീകരിക്കുന്ന കലണ്ടർ,പ്രതിദിന വേദവായന കാർഡ് എന്നിവയുടെ പ്രകാശനം ഗാനസന്ധ്യയിൽ നടക്കുമെന്ന് യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, ഡിഎംസി ഡയറക്ടർ റവ. അനിഷ് തോമസ് ജോൺ എന്നിവർ അറിയിച്ചു.