Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്തിൽ...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സംരംഭക സഭയും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും

തിരുവല്ല: സംരംഭ വർഷം 2024 – 2025 ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച  സംരംഭക സഭയും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ജയ എബ്രഹാം അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ്‌  ഷീന മാത്യു, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  റിക്കു മോനി വർഗീസ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ടി വി വിഷ്ണു നമ്പൂതിരി, പഞ്ചായത്ത് അംഗങ്ങളായ  എം സി ഷൈജു, മാത്തൻ ജോസഫ്, ശാന്തമ്മ ആർ നായർ, ശർമിള സുനിൽ, സനിൽ കുമാരി, സുഭദ്ര രാജൻ, അശ്വതി രാമചന്ദ്രൻ,  കെ എസ് എസ് എ ഐ തിരുവല്ല താലൂക്ക് പ്രസിഡന്റ്‌  സുഭാഷ് വി. സി, ഗ്രാമ പഞ്ചായത്ത്‌ ഇ ഡി ഇ ശാരിക പി എസ് എന്നിവർ പ്രസംഗിച്ചു.

ബാങ്കുകളുടെ ലോൺ നടപടി ക്രമങ്ങളെക്കുറിച്ച് കേരള ബാങ്ക് പെരിങ്ങര ഉദ്യോഗസ്ഥൻ  മഹേഷ്‌ , കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സംരംഭ സഹായ പദ്ധതികൾ, ലൈസൻസ് നടപടിക്രമങ്ങളെക്കുറിച്ച് പുളിക്കീഴ് ബ്ലോക്ക് വ്യവസായ വികസന ഓഫിസർ  കവിത എസും ക്ലാസ് നയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂരിൽ സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ ചേറ്റുപുഴയിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പുല്ലഴി സ്വദേശി അനിതയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. തൃശ്ശൂർ കാഞ്ഞാണി പാലാഴി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇവരുടെ സ്കൂട്ടറിൽ തട്ടുകയും...

കുറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പ്: ഇടത് സഹകരണ മുന്നണി വിജയിച്ചു

തിരുവല്ല: കുറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പിൽ ഇടത് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ എല്ലാ സീറ്റിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഓരോ സ്ഥാനാർത്ഥിക്കും 1300ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കെ...
- Advertisment -

Most Popular

- Advertisement -