Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserry149-മത് മന്നം...

149-മത് മന്നം ജയന്തി ആഘോഷങ്ങള്‍ നാളെ തുടക്കമാകും

ചങ്ങനാശ്ശേരി : പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് 149-മത് മന്നം ജയന്തി ആഘോഷങ്ങള്‍ നാളെ തുടങ്ങും. പതിനായിരക്കണക്കിന് സമുദായാംഗങ്ങള്‍ ജയന്തി ആഘോഷങ്ങള്‍ക്കായി  എത്തിച്ചേരും.

നാളെ രാവിലെ ഏഴ് മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.30-ന് അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനം. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം പറയും, സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനാകും.

ഉച്ചകഴിഞ്ഞ് മൂന്നിന് കുന്നക്കുടി ബാലമുരളീകൃഷ്ണയുടെ സംഗീതക്കച്ചേരി. വൈകീട്ട് 6.30-ന് ചലച്ചിത്രതാരം ആശാശരത്തും സംഘവും അവതരിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒന്‍പതിന് മേജര്‍ സെറ്റ് കഥകളി നളചരിതം നാലാംദിവസം, നിഴല്‍ക്കൂത്ത്.

മന്നം ജയന്തി ദിനമായ രണ്ടിന് രാവിലെ ഭക്തിഗാനാലാപം. ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും നാഗസ്വരക്കച്ചേരിയും. രാവിലെ 8.30-ന് സാന്ദ്രാനന്ദലയം. 11-ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മിഷനംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം രോഗം ബാധിച്ചവരുടെ എണ്ണം 120 ആയി ഉയര്‍ന്നു.  ഇന്ന് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ മൂന്നുപേര്‍ കോഴിക്കോട് ജില്ലയിലാണ്. തൃശൂര്‍,...

മലപ്പുറത്ത് പ്ലസ് വൺ താൽക്കാലിക ബാച്ച് അനുവദിക്കും : മലപ്പുറത്തെ സ്ഥിതി പഠിക്കാൻ രണ്ട് അംഗ സമിതി

തിരുവനന്തപുരം : പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കാനുള്ള ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി...
- Advertisment -

Most Popular

- Advertisement -