തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ ജോർജ് ഉൾപ്പെട്ട മാസപ്പടി കേസിൽ ഗുരുതര ആരോപണവുമായി ഷോൺ ജോർജ്. എക്സാലോജികിന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും അന്വേഷണം നടക്കുന്ന സിഎംആര്‍എല്‍-എക്‌സാലോജിക്ക് ഇടപാടില്‍ നിന്നുള്ള കോടികൾ ഈ അക്കൗണ്ടിലാണ് എത്തിയെതെന്നും അദ്ദേഹം ആരോപിച്ചു.
വീണാ തൈക്കണ്ടിയില്‍, എം.സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് എക്സാലോജിക് കൺസൾട്ടിംഗ് മീഡിയ സിറ്റി, യുഎഇ എന്ന അഡ്രസിലാണ് അക്കൗണ്ടുള്ളതെന്നും ഷോൺ ജോർജ് പറഞ്ഞു.എസ് എന്‍ സി ലാവ്‌ലിൻ കമ്പനിയിൽ നിന്നും പിഡബ്ല്യുസി കമ്പനിയിൽ നിന്നും ഈ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടെന്നും ഷോൺ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.