കണ്ണൂർ :കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ നടന്ന സ്‌ഫോടനത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതിൽ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മറ്റൊരാളുടെ മുഖത്തും കൈയ്‌ക്കും പരിക്കേറ്റു.ഇവർ സിപിഎം പ്രവർത്തകരാണെന്നാണ് റിപ്പോർട്ട് .ഇവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിന്റെ ടെറസില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാകുകയായിരുന്നു.