ആലപ്പുഴ : ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി.എയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛൻ ജോസ് മോൻ എന്ന ഫ്രാൻസിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം .
വീട്ടിൽ അനക്കമറ്റ നിലയിൽ കണ്ട എയ്ഞ്ചലിനെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.എന്നാൽ കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്ന് ജോസ്മോൻ സമ്മതിക്കുകയായിരുന്നു. മകളുമായുള്ള വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ജോസ് മോൻ പോലീസിനോട് സമ്മതിച്ചു.