ന്യൂഡൽഹി : കഴിഞ്ഞ ദിവസം ഫരീദാബാദിൽ വച്ച് പിടിയിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദ് ജെയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളെന്ന് വിവരം.ഫരീദാബാദിൽ വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ടാണ് ഇവർ അറസ്റ്റിലായത്. ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയാണ് ഷഹീൻ.ഫരീദാബാദിലെ അൽ ഫല മെഡിക്കൽ കോളജിലാണ് ഇരുവരും ജോലി ചെയ്യുന്നത്.
യൂണിവേഴ്സിറ്റി കാമ്പസിൽ നിന്ന് അടുത്തുള്ള ധൗജ് ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് 360 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെടുത്തത്.ജെയ്‌ഷെയുടെ വനിതാ വിഭാഗമായ ജമാഅത്ത് ഉൽ മൊമിനാത്തിന്റെ ഇന്ത്യയിലെ മേധാവിയാണ് ലക്നൗ സ്വദേശിയായ ഷഹീൻ. ഇവരുടെ കാറിൽ നിന്നും എകെ-47 പിടിച്ചെടുത്തിരുന്നു. ഇവരാണ് ഇന്ത്യയിലെ തീവ്രവാദ ഗ്രൂപ്പിലേക്ക് യുവതികളെ റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനി .ജെയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണ് ജെയ്ഷെ വനിതാവിഭാഗത്തിന് നേതൃത്വം നൽകുന്നത് .






