ആറന്മുള : വല്ലന മഹാദേവക്ഷേത്രത്തിലും ഗുരുദേവക്ഷേത്രത്തിലും ഉത്സവം കൊടിയേറി.മാര്‍ച്ച് 14 മുതല്‍ 18 വരെയാണ് ഉത്സവം. ക്ഷേത്ര തന്ത്രി കൗസ്തുഭം മഹേഷ് മോഹനന്‍ കൊടിയേറ്റ് കര്‍മ്മം നിർവഹിച്ചു. ഉത്സവത്തിൻ്റെ ഉദ്ഘാടനം ആറന്മുള എസ് എച്ച് ഒ പ്രവീൺ കുമാർ. വി. എസ്. , ശാഖായോഗം പ്രസിഡന്റ് പി ജി അശോകന്‍, കണ്‍വീനര്‍ പ്രമോദ് പി ദളന്‍, സെക്രട്ടറി സുരേഷ് മംഗലത്തില്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.
തുടർന്ന് കൊടിയേറ്റ് സദ്യയും നടന്നു.വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പത്തനംതിട്ട ഇന്റലിജന്‍സ് ഡിവൈഎസ്പി ഡോ. ആര്‍. ജോസ് `ലഹരിയും പുതു തലമുറയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ഭക്തർക്ക് ഇരു ക്ഷേത്രങ്ങളിലും കൊടിമര ചുവട്ടില്‍ നിറപറ സമര്‍പ്പിക്കാവുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു