ലക്‌നൗ : പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് തീപ്പിടിത്തം.ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെയാണ് തീ പടർന്നുപിടിച്ചതെന്നാണ് വിവരം .ഒട്ടേറെ ടെന്റുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ലെന്ന് പോലീസ് അറിയിച്ചു .അഗ്നിശമനസേന എത്തി ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. ടെന്റുകളിൽ പാർപ്പിച്ചിരുന്ന ആളുകളെ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി.