Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsNationalഗോവയില്‍ നിശാക്ലബില്‍...

ഗോവയില്‍ നിശാക്ലബില്‍ തീപിടിത്തം : 23 മരണം: നിരവധി പേര്‍ക്ക് പരിക്ക്

പനാജി: ഗോവയില്‍ നിശാക്ലബ്ലിലുണ്ടായ തീപിടിത്തത്തില്‍ 23 പേര്‍ മരിച്ചു. വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള ക്ലബിലാണ് അപകടം ഉണ്ടായത്. എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം.

വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച ബിര്‍ച്ച്‌ ബൈ റോമിയോ ലെയ്ൻ എന്ന ക്ലബിലാണ് അപകടം ഉണ്ടായത്.

മരിച്ചവരില്‍ ഭൂരിഭാഗവും മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അടുക്കള തൊഴിലാളികളാണെന്നാണ് വിലയിരുത്തല്‍. മൂന്നോ നാലോ പേര്‍ വിനോദസഞ്ചാരികളും ഉണ്ടെന്നാണ് വിവരം. അപകടത്തില്‍ മൂന്നുപേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോവ മുഖ്യമന്ത്രി വിനോദ് സാവന്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാത്രി തന്നെ സ്ഥലത്ത് എത്തിയിരുന്നു.  സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.
   

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയ്മനത്ത് ആമ്പൽ ടൂറിസം ഫെസ്റ്റ് തുടങ്ങി

കോട്ടയം : അയ്മനം പുത്തൂക്കരിയിൽ ആമ്പൽവസന്തം കനാൽ ടൂറിസം ഫെസ്റ്റിന് തുടക്കം. പുത്തൂക്കരി പാഠശേഖരത്തിനു സമീപം നടന്ന ചടങ്ങിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം...

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. ഓഫീസിലെത്തിയ പ്രധാനമന്ത്രിയെ പ്രിൻസിപ്പൽ സെക്രട്ടറി പികെ. മിത്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. കർഷക ക്ഷേമ...
- Advertisment -

Most Popular

- Advertisement -