കൊച്ചി : കാക്കനാട് ഹ്യുണ്ടായ് കാര്‍ സര്‍വീസ് സെൻ്ററിനുള്ളിൽ തീപിടുത്തം. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത് .സര്‍വീസ് സെന്ററിന്റെ താഴത്തെ നിലയിൽ പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. മൂന്നുയൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.