Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsമൊബൈല്‍ ട്രീറ്റ്‌മെന്റ്...

മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പത്തനംതിട്ട : ശബരിമല തീര്‍ഥാടനകാലത്ത് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചിമുറി മാലിന്യസംസ്‌കരണത്തിനായുള്ള രണ്ട് മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ (എംടിയു) കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. രണ്ട് യൂണിറ്റുകള്‍ കൂടി ഡിസംബര്‍ 15 ന് ശബരിമലയില്‍ എത്തിക്കും.

ഒരു തവണ ഓരോ എംടിയുവിനും 6000 ലിറ്റര്‍ ശുചിമുറി മാലിന്യം സംസ്‌കരിക്കാനാവും. ഒരു ദിവസം നാല് തവണയായി 24000 ലിറ്റര്‍ മാലിന്യം വരെ ഒരു യൂണിറ്റിന് സംസ്‌കരിക്കാന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. യൂണിറ്റുകളുടെ ഫ്‌ലാഗ് ഓഫ് തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് നിര്‍വഹിച്ചിരുന്നു.

വാഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥതയിലുള്ള എംടിയുകള്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ശബരിമലയില്‍ എത്തിക്കുന്നത്. മണ്ഡലകാലം അവസാനിക്കുന്നതുവരെ ഇവ ശബരിമലയില്‍ തുടരും. വ്യത്യസ്ത കേന്ദ്രങ്ങളിലെത്തി മാലിന്യം സംസ്‌കരിക്കാനാവും എന്നതാണ് മൊബൈല്‍ പ്ലാന്റുകളുടെ പ്രധാന സവിശേഷത. ജനത്തിരക്കുള്ള പ്രദേശങ്ങളിലും പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലും ഈ സൗകര്യം വളരെ പ്രയോജനപ്രദമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പ ഹിൽ ടോപ്പിലും ചക്കുപാലം രണ്ടിലും താൽക്കാലിക പാർക്കിങ്ങിന് ഹൈക്കോടതി അനുമതി

ശബരിമല : ശബരിമലയിൽ മാസപൂജ തിരക്ക് കണക്കിലെടുത്ത് പമ്പ ഹിൽ ടോപ്പിലും ചക്കുപാലം രണ്ടിലും താൽക്കാലിക പാർക്കിങ്ങിന് ഹൈക്കോടതി അനുമതി.ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ ,എൻ. നഗരേഷ് എന്നിവരടങ്ങിയ ദേവസ്വം ഡിവിഷൻ ബഞ്ചിന്റേതാണ്...

ശ്രീഗോശാലകൃഷ്ണജലോൽസവം പതിനൊന്നിന്

തിരുവല്ല : തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണജലോൽസവം ആചാരങ്ങളോടെ മുറിയായ്ക്കര നെട്ടായത്തിൽ പതിനൊന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് നടക്കും.രണ്ടു മണിക്ക് തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ നിന്നും ഗജവീരൻ്റെ അകമ്പടിയോടെ തിടമ്പ് മുറിയായ്ക്കര എത്തുന്നതോടെ ജല ഘോഷയാത്ര...

ഓണാഘോഷം

- Advertisment -

Most Popular

- Advertisement -