തിരുവല്ല : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തിരുവല്ല താലൂക്ക് യൂണിയൻ വിശ്വകർമ്മ ദിനാഘോഷം 2025 നോട്ടീസിന്റെ ആദ്യ കോപ്പി പ്രകാശനം യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ VSS 1074 നമ്പർ വളഞ്ഞവട്ടം ശാഖ പ്രസിഡന്റും ചന്ദ്ര സ്റ്റുഡിയോ ഉടമയുമായ രാമചന്ദ്രന് നൽകികൊണ്ട് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ശിവരാമൻ ആചാരി, ട്രഷറർ രവീന്ദ്രൻ പി വി, തിരുവല്ല താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന നിരണം, കടപ്ര,പരുമല, നാക്കട, കാരക്കൽ, നെടുമ്പ്രം, മുത്തൂർ, പൂവത്തൂർ,നെടുംപ്രയാർ ശാഖകളിലെ ഭാരവാഹികളും സന്നിഹിതരായി.