തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ചാത്തങ്കരി ഗവൺമെന്റ് എൽ പി സ്കൂളിൽ പുതുതായി പണികഴിപ്പിച്ച മത്സ്യ കുളത്തിൽ പഞ്ചായത്ത് നിക്ഷേപിച്ച മത്സ്യങ്ങളുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഭദ്രാരാജൻ, ശാന്തമ്മ ആർ നായർ, സ്കൂൾ പ്രഥമ അധ്യാപിക റോസ് മേരി, ജാസ്മിൻ എന്നിവർ പങ്കെടുത്തു.
അഞ്ച് സെന്റ് വരുന്ന കുളത്തിൽ രോഹു, കട്ടിള എന്നിയിനത്തിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെ ഒന്നര വർഷം മുമ്പ് നിക്ഷേപിച്ചതാണ്.