തിരുവനന്തപുരം : തിരുവനന്തപുരം മ്യൂസിയം വളപ്പിൽ പ്രഭാത നടത്തത്തിന് എത്തിയ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു.ഇന്ന് രാവിലെയായിരുന്നു സംഭവം. നടന്ന് നീങ്ങുന്നതിനിടെ പിന്നിലൂടെ എത്തിയ നായ ആക്രമിക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന മറ്റ് നായ്ക്കളെയും ഇത് ആക്രമിച്ചു. കടിയേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് പട്ടികളുടെ രൂക്ഷമായ ശല്യമുണ്ടെന്നും ഇവയെ പിടികൂടാനോ നിയന്ത്രിക്കാനോ ഇടപെടലുണ്ടായിട്ടില്ലെന്നും പരാതി ഉയരുന്നു.

തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു





