Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎടത്വ പള്ളി...

എടത്വ പള്ളി തിരുനാളിന്  കൊടിയേറി

എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന്  കൊടിയേറി. മേയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും.പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കു ചുറ്റും നടക്കും. എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും.

മേയ് മൂന്നിന് രാവിലെ 5.45 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. ഇന്ന് പുലർച്ചെ  5.45 ന് മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കും, വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം നടന്ന കൊടിയേറ്റ് കർമ്മം വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍  മുഖ്യകാര്‍മികത്വം വഹിച്ചു.

മെയ് ഏഴ് വരെ എല്ലാ ദിവസവും 4.30 ന് തമിഴ് കുര്‍ബാന, 5.45 ന്, 7.45 ന്, 10 ന്, വൈകുന്നേരം നാലിന്, ആറിന് മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, കുര്‍ബാന, രാത്രി ഏഴിന് കുരിശടിയില്‍ മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണം : നാളെ ഗതാഗതം നിരോധിച്ചു

കുട്ടനാട് : ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പുതിയതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ എൻ ഗർഡർ ഷിഫ്റ്റിങ് ജോലി നടക്കുന്നതിനാൽ നാളെ രാത്രി 7.30 മുതൽ 6നു പുലർച്ചെ 5 വരെ ഗതാഗതം...

പ്രവീണ്‍ നെട്ടാരു വധക്കേസ് : എറണാകുളത്ത് എൻഐഎ പരിശോധന

കൊച്ചി : കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എൻഐഎ പരിശോധന. കർണാടകയിലെ 16 കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നു.കേസിൽ ഒളിവിൽ കഴിയുന്നവരുടെ വിവരങ്ങൾ തേടിയാണ് എൻഐഎ പരിശോധന. 2022 ജൂലായ്...
- Advertisment -

Most Popular

- Advertisement -