Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiനെടുമ്പാശേരിയിൽ നിന്നും...

നെടുമ്പാശേരിയിൽ നിന്നും ബഹ്റൈനിലേക്ക് പറന്നുയർന്ന വിമാനം അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. രാവിലെ 10.45 ന് നെടുമ്പാശേരിയിൽ നിന്നും ബഹ്റൈനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത് .ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടതിനെ തുടർന്നാണ് വിമാനം നിലത്തിറക്കാൻ അധികൃതർ നിർദേശിച്ചത്.12.30ഓടെയാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത് .

104 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അരമണിക്കൂറോളം വിമാനത്താവളത്തിനു ചുറ്റും പറന്ന് ഇന്ധനം ചോർത്തി കള‍ഞ്ഞശേഷമായിരുന്നു ലാൻഡിങ്. വിമാനത്തിൽ വിദഗ്ദ്ധ സംഘം പരിശോധന നടത്തുകയാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്യാരംസ് ടൂർണമെന്റ് നടന്നു

മല്ലപ്പള്ളി : മുണ്ടിയപ്പള്ളി വൈഎംസിയുടെ ആഭിമുഖ്യത്തിൽ ക്യാരംസ് ടൂർണമെന്റ് നടന്നു . കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഡി ദിനേശ് കുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .വൈഎംസിഎ പ്രസിഡണ്ട് കുര്യൻ ജോർജ് അധ്യക്ഷത...

ശബരിമല തീർത്ഥാടകരുടെ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം : കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം.കാറിലുണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുര പുന്നമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന കുട്ടിയുടെ നില...
- Advertisment -

Most Popular

- Advertisement -