വയനാട് : വയനാട് കമ്പമലയിൽ വനത്തിന് തീയിട്ടയാളെ പിടികൂടി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്.വിവിധ കേസുകളിൽ സുധീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.തുടർച്ചയായി ഉണ്ടായ കാട്ടുതീയിൽ 12 ഹെക്ടറിലധികം പുൽമേടാണ് കത്തിച്ചാമ്പലായത്. തീപിടുത്തം സ്വാഭാവികമല്ലെന്നും മനുഷ്യ നിർമിതമാകാമെന്നും വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സുധീഷ് പിടിയിലായത്.