തൃശ്ശൂർ : മുന്‍ കുന്നംകുളം എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. പാർക്കിസൺസ് രോഗം ബാധിച്ച് വര്‍ഷങ്ങളായി കിടപ്പിലായിരുന്നു. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം .2006 ലും 2011ലും കുന്നംകുളത്തെ പ്രതിനിധീകരിച്ച് എംഎൽഎ ആയി.ഭാര്യ: ഇന്ദിര,മക്കൾ : അശ്വതി, അഖിൽ. സംസ്‌കാരം ബുധനാഴ്ച.
.
