തൃശ്ശൂർ : തൃശ്ശൂരിൽ കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു.ആദൂരില്‍ താമസിക്കുന്ന കണ്ടേരി വളപ്പില്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ് ഷഹൽ (4) ആണ് മരിച്ചത്. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടയുടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ തൊണ്ടയിൽ അടപ്പ് കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
