Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിനെതിരെ...

നവീൻ ബാബുവിനെതിരെ ഒരു പരാതിയും  ലഭിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ

പത്തനംതിട്ട : കണ്ണൂർ എഡിഎം  ആയിരുന്ന നവീൻ ബാബുവിനെതിരെ ഒരു പരാതിയും  ലഭിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ. കൈക്കൂലി വാങ്ങിയെന്ന്  ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന പമ്പ് അപേക്ഷൻ പ്രശാന്തിന്റെ വാദം പൊളിക്കുന്നതാണ് അഡ്വ. കുളത്തൂർ ജയ് സിംഗ് നൽകിയ വിവരാവകാശ അപേക്ഷക്ക് വിജിലൻസ് ഡയറക്ടറേറ്റ് നൽകിയ മറുപടിയിൽ പറയുന്നത്.

എഡിഎം നവീൻ ബാബുവിനെതിരെ പൊതുജനങ്ങളിൽ നിന്നും പരാതികൾ കിട്ടിയിട്ടില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു നേരത്തെ പ്രശാന്ത് ഉയർത്തിയ വാദം. ഇത് വ്യാജ പരാതിയെന്നും പിന്നീട് തെളിഞ്ഞിരുന്നു. വിജിലൻസ് മറുപടിയും ഇത് ശരിവയ്ക്കുന്നു. നവീൻ ബാബുവിനെതിരെ റവന്യൂ വകുപ്പിലും പരാതി ലഭിച്ചിട്ടില്ല. ഒരു പരാതിയും എഡിഎമ്മിനെതിരെ ഉണ്ടായിട്ടില്ലെന്ന് റവന്യൂ സെക്രട്ടറിയും കണ്ണൂർ കലക്ടറേറ്റ് അധികൃതരും മറുപടി നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീ സുരക്ഷാ പെൻഷൻ : ഇലക്ഷൻ വരെ അപേക്ഷ സ്വീകരിക്കുന്നത് വിലക്കി

തിരുവനന്തപുരം: സ്ത്രീസുരക്ഷാ പദ്ധതിക്കായി അപേക്ഷകൾ സ്വീകരിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിരീക്ഷണ സെൽ വിലക്കി. പഞ്ചായത്തുകളും നഗരസഭകളും വഴി അപേക്ഷ സ്വീകരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാലാണ് വിലക്ക്. 1000 രൂപ പെൻഷൻ ലഭിക്കുന്ന...

തിരുവല്ലയിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു

തിരുവല്ല : തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് 2 പേർ വെന്തുമരിച്ചു. മൃതദേഹങ്ങൾ കത്തിക്കരി‍ഞ്ഞ നിലയിലാണ്. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. തുകലശ്ശേരി സ്വദേശി...
- Advertisment -

Most Popular

- Advertisement -