Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsറേഷൻ കടകളിൽ...

റേഷൻ കടകളിൽ ഇനി മുതൽ  അക്ഷയ സെന്ററുകൾ വഴിയുള്ള സേവനങ്ങളും ലഭ്യമാക്കും:   മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിൻ്റെ അപേക്ഷയും അക്ഷയ സെന്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. മഞ്ചാടിമൂട് കെ സ്റ്റോർ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമ പ്രദേശത്ത് വസിക്കുന്ന സാധാരണക്കാർക്ക് അവശ്യ സേവനങ്ങൾക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള ദീർഘ ദൂര യാത്രകൾ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. നിലവിൽ 2300 ലധികം കടകൾ കേരളത്തിൽ കെ സ്റ്റോർ ആയി. ഓണം കഴിയുമ്പോൾ 14000 റേഷൻ കടകളും ‘കെ സ്റ്റോർ’ ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.

ആധാർ സേവനങ്ങൾ, പെൻഷൻ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ CSC സേവനങ്ങളെല്ലാം ഇനി കെ-സ്റ്റോർ വഴി ലഭ്യമാക്കും. ആധുനിക സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലടക്കം റേഷൻ കടകൾ കെ – സ്റ്റോർ ആക്കുന്നത് വഴി മൂല്യവർധിത സേവനങ്ങളും ഉത്പനങ്ങളും നൽകാനുതകും വിധം കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ ശൃംഖല കൂടുതൽ ശക്തമാക്കും- അദ്ദേഹം സൂചിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദുരിതമനുഭവിക്കുന്നവർക്ക് ഉയിർപ്പ് പ്രത്യാശയേകട്ടെ : പരിശുദ്ധ കാതോലിക്കാബാവാ

കോട്ടയം  :  സമൂഹത്തിൽ പലവിധമായ ദുരിതങ്ങളാൽ വേദനിക്കുന്നവർക്ക് യേശുക്രിസ്തുവിന്റെ ഉയിർപ്പ് പ്രത്യാശയേകട്ടെയെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ആശംസിച്ചു. മാതൃഇടവകയായ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ...

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ : ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർക്ക് വീരമൃത്യു.9 സൈനികർക്ക് പരിക്കേറ്റു .വാഹനം നിയന്ത്രണം വിട്ട് 200 അടിയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്.ദോഡയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഉയർന്ന...
- Advertisment -

Most Popular

- Advertisement -