പത്തനംതിട്ട : ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ട ഡി.സി.സി.ആഡിറ്റോറിയത്തിൽ നടക്കും.ഡി.സി.സി. പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.തുടർന്ന് ഗാന്ധി ദർശൻ വേദി ഡി.സി.സി.യുടെ മിനി ഹാളിലേക്ക് നൽകുന്ന കസേരകളുടെ സമർപ്പണം നടക്കും.കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിയ്ക്കും.
കെ.പി.സി.സി.നയരൂപീകരണ സമതി ചെയർമാൻ ജെ.എസ്.അടൂർ മുഖ്യ പ്രഭാഷണവും,ഗാന്ധി ദർശൻ വേദി ആരംഭിക്കുന്ന ഓൺലൈൻ മാഗസിൻ്റെ ഉദ്ഘാടനവും നടത്തും. തുടർന്ന് സംഘടനാ റിപ്പോർട്ടിംഗും,ഗാന്ധി ഫോട്ടോയുടെ അനാച്ഛാദനവും സംസ്ഥാന ട്രഷറർ എം.എസ്.ഗണേശൻ നിർവഹിയ്ക്കും.സംസ്ഥാന സെക്രട്ടറി പനങ്ങോട്ടു കോണം വിജയൻ കെ.പി.ജി.ഡി. സന്ദേശം നൽകും.ബാക്ക് റ്റു ഡമോക്രസി (ജനാധിപത്യം വീണ്ടെടുക്കൽ)എന്ന വിഷയത്തിൽ കെ. പി.ജി.ഡി.റാന്നി നിയോജക മണ്ഡലം ചെയർമാനും എഴുത്തുകാരനും പ്രകാശ ദർശൻ മാസികയുടെ എഡിറ്ററുമായ പ്രദീപ് കുളങ്ങര ക്ലാസ്സ് എടുക്കും.






