തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ കക്കൂസ് മാലിന്യം തള്ളൽ വീണ്ടും സജീവമാകുന്നു. ഇടിഞ്ഞില്ലം – കാവുംഭാഗം റോഡിൽ അഴിയിടത്തുചിറ ഇളയിടത്ത് ക്ഷേത്രം കാണിക്കവഞ്ചിക്ക് സമീപത്തുള്ള പുഞ്ചയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്. ക്ഷേത്രവും ഇതിനോടുത്ത് കാവുകളും ഉണ്ട്. ഇന്നലെ രാത്രി പന്ത്രണ്ടു മണിക്കും 3 നും ഇടയിൽ ചെയ്തതാവാമെന്ന് നാട്ടുകാർ പറഞ്ഞു.
ഇന്ന് പുലർച്ചെ അസഹ്യമായ ദുർഗന്ധം വന്നതോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. മുൻ കാലങ്ങളിൽ ഇവിടെ അടുത്തും, എം സി റോഡിൽ ഇടിഞ്ഞില്ലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമായിരുന്നു. നാട്ടുകാർ പൊറുതി മുട്ടിയതോടെ രാത്രിയിൽ നോക്കിയിരുന്നും ക്യാമറ സ്ഥാപിച്ചും ടാങ്കറുമായി വരുന്നവരെ പിടിക്കുകയായിരുന്നു. ഇതോടെ പിന്നിട്ട് പൊതുവെ കുറഞ്ഞിരുന്നു. അർദ്ധരാത്രിയിൽ വിജനമായ ഇടം നോക്കിയാണ് ഇത് ഒഴുക്കിവിടുന്ന്. മഴ കൂടി പെയ്യുന്നതോടെ മാലിന്യം സമീപത്ത് വ്യാപിക്കും.
അതേസമയം ആലപ്പുഴ ജില്ലയിലെ ചേർത്തല ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിൽ (എഫ്.എസ്.ടി. പി.) എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നിയമം ലംഘിച്ച് അനധികൃതമായി മാലിന്യം ശേഖരിച്ച് വഴിയിൽ തള്ളുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
ചേർത്തലയിൽ പുതുതായി ആരംഭിച്ച ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന് പ്രതിദിനം 2.5 ലക്ഷം ലിറ്റർ മാലിന്യം സംസ്കരിക്കാനു
വീടുകളിലെ കക്കൂസ് മാലിന്യം വഴിയരികിൽ തള്ളാതെ പ്ലാന്റിൽ എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സെപ്റ്റിക് ടാങ്ക് ക്ലീനിങ് സേവനമായ ചേലൊത്ത ചേർത്തല ആപ്പ് വഴിയോ അക്ഷയ കേന്ദ്രം വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.






