തിരുവല്ല : കുറ്റൂർ നാഷണൽ എക്സ് സർവ്വിസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ആൻ്റ് മഹിളാവിംഗിന്റെ നേത്യത്വത്തിൽ പൊതുസമ്മേളനവും ഓണാഘോഷവും നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനുരാധ സുരേഷ് ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് സുധാകരന്റെ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി കമാൻഡർ ശ്രീകുമാർ ഓണസന്ദേശം നല്കി. മുഖ്യാതിഥി പൈത്രിക് സ്കൂൾ ഓഫ് യോഗ ഡയറക്ടർ സുധിഷ്കുമാർ, പാറുകുട്ടിയമ്മ, പ്രസന്നകുമാർ , പഞ്ചായത്ത് അംഗം പ്രസന്ന സതീഷ്, അനിൽകുമാർ, വി.സിപ്രദിപ് കുമാർ എന്നിവർ പ്രസംഗിച്ചു.