റാന്നി : വാർദ്ധക്യം ആനന്ദകരം ആയുഷ്ലൂടെ എന്ന സന്ദേശവുമായി ജില്ല ഹോമിയോ ആശുപത്രി കൊറ്റനാടിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ജെറിയാട്രിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 2 ന് രാവിലെ 9 ന് കുമ്പളന്താനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി പാരീഷ് ഹാളിൽ നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനവും, വൈസ് പ്രസിഡന്റ് ബീന പ്രഭ അധ്യക്ഷതയും വഹിക്കും.
ക്യാമ്പിന്റെ ഭാഗമായി വയോജനങ്ങളുടെ കാഴ്ച്ച, കേൾവി, പ്രമേഹം, രക്തസമ്മർദ്ദം, ഹെമോഗ്ലോബിൻ തുടങ്ങിയവയുടെ പരിശോധനയും ജീവിതശൈലി രോഗങ്ങൾക്കുള്ള നിർദ്ദേശവും നൽകും. വയോജനങ്ങൾക്കായുള്ള ബോധവത്കരണക്ലാസ്സും, യോഗ പരിശീലനവും ഉണ്ടായിരിക്കുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ സാറ നന്ദന മാത്യു അറിയിച്ചു.