Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസുപ്രീം കോടതിയുടെ...

സുപ്രീം കോടതിയുടെ ആപ്തവാക്യം മഹാഭാരതത്തിൽ നിന്നാണെന്ന് ഗോവ ഗവർണ്ണർ

ചങ്ങനാശേരി : സുപ്രീം കോടതിയുടെ ആപ്തവാക്യം ‘യതോ ധർമ്മസ്തതോ ജയ’ മഹാഭാരതത്തിൽ നിന്നാണെന്ന് ഗോവ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള.തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി മഹാനാരായണീയ യജ്ഞം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

ഭാരതത്തിന്റെ ആത്മീയതയുടെ ചരിത്രത്തിന്റെ അതിശത്വം, അസ്ഥിവാരം, പ്രതിബദ്ധത, നീതി ബോധത്തിന്റെ അഗ്രസ്ഥാനമാണെന്നും ചിന്തിക്കാനും, പഠിക്കാനും മതേതര വാദവും എന്തു വാദവും ചിന്തിക്കട്ടെയെന്ന് അഡ്വ. പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.

പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി തുടക്കം കുറിച്ച മഹാനാരായണീയ യജ്ഞത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചദിവ്യ ദേശദർശൻ ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ സത്ര സംയോജകൻ പി.സി രാധാകൃഷ്ണൻ സ്വാഗതവും മഹാനാരായണീയ യജ്ഞം രക്ഷധികാരി എം.ജയചന്ദ്രകുമാരി നന്ദിയും പറഞ്ഞു.

ക്ഷേത്രം മേൽശാന്തി ഈശ്വര ശർമ്മ പ്രസാദം നൽകി ഗവർണ്ണറെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു .ബി. രാധാകൃഷ്ണമേനോന്റെ നേതൃത്വത്തിൽ സത്ര സമിതി കൺവീനർ വിനോദ് നായർ, സത്ര സമിതി അംഗങ്ങളായ ശ്രീകുമാർ. ജി, ഗോപകുമാർ, അനിൽവാസ്, പി.കെ പ്രസാദ്എ, മോഹനകുമാരി എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവപ്രതിഭാ പുരസ്‌കാരം : അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം : ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്കു പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്ക്  സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു.   പുരസ്‌കാരത്തിനായി നാമനിര്‍ദേശം...

Kerala Lottery Results :17-12-2025 Dhanalekshmi DL-31

1st Prize Rs.1,00,00,000/- DG 280502 (IRINJALAKKUDA) Consolation Prize Rs.5,000/- DA 280502 DB 280502 DC 280502 DD 280502 DE 280502 DF 280502 DH 280502 DJ 280502 DK 280502...
- Advertisment -

Most Popular

- Advertisement -