തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവന്‍ സ്വർണം കാണാതായ സംഭവത്തിൽ ക്ഷേത്ര ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവിട്ടു.ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയാണ് ഉത്തരവ്.
ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ വാതിൽ സ്വർണം പൂശാൻ പുറത്തെടുത്തതിൽ 13 പവലധികം സ്വർണമാണ് കാണാതായത്.പിന്നീട് അന്വേഷണം ഊർജ്ജിതമായതോടെ ക്ഷേത്ര പരിസരത്ത് മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു. നുണപരിശോധനയ്ക്ക് വിധേയരാക്കാൻ പോകുന്ന ഉദ്യോഗസ്ഥരിൽ നിന്ന് സമ്മതം ലഭിച്ചശേഷം മാത്രമേ പരിശോധന നടത്തുകയുള്ളൂ .






