Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപട്ടികവർഗ്ഗ വികസന...

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കം

പത്തനംതിട്ട: പട്ടികവർഗ്ഗ വികസന വകുപ്പ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ടയിൽ ഊരുൽസവം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കുറുമ്പൻമൂഴി ഉന്നതിയിൽ റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ നിർവഹിച്ചു.

ഊരുമൂപ്പൻ പൊടിയൻ കുഞ്ഞു കുഞ്ഞു അധ്യക്ഷനായി. മുതിർന്നവർ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചർച്ചയും കലാപരിപാടികളും സംഘടിപ്പിച്ചു. നാറാണമൂഴി ഗ്രാമപഞ്ചായത്ത് അംഗം മിനി ഡൊമിനിക്, റാന്നി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ  എസ് എ നജീം,  ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഗോപകുമാർ, റാന്നി റേഞ്ച് ഓഫീസർ പി ബി ജയൻ, പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം ജി രാജപ്പൻ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലയിൽ സൈബർ തട്ടിപ്പുകൾ കൂടുന്നു; സ്വയം ജാഗ്രത വേണമെന്ന് ജില്ലാ പോലീസ് മേധാവി

ആലപ്പുഴ: സംസ്ഥാനത്തും ജില്ലയിലും സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത എല്ലാവരും പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രൻ പറഞ്ഞു. കഴിഞ്ഞവർഷം 94 സൈബർ കേസുകൾ രജിസ്റ്റർ...

ഗുരു സങ്കല്പത്തിൻ്റെ അപാര സാധ്യതയാണ് ഭാഗവതം നമ്മെ കാട്ടിത്തരുന്നത്:  ഡോ. ലക്ഷ്മി ശങ്കർ

ആലപ്പുഴ : ഗുരു സങ്കല്പത്തിൻ്റെ അപാര സാധ്യതയാണ് ഭാഗവതം നമ്മെ കാട്ടിത്തരുന്നതെന്ന് ഡോ. ലക്ഷ്മി ശങ്കർ അഭിപ്രായപ്പെട്ടു. ഭക്തിയും ജ്ഞാനവും അതു പകർന്നു നൽകുന്നു. ജീവിത പരീക്ഷയെ നേരിടാൻ പഠിപ്പിക്കുന്നു. ഭാഗവതത്തെ തുലനം...
- Advertisment -

Most Popular

- Advertisement -