Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കരസഭയുടെ പ്രഥമ...

മലങ്കരസഭയുടെ പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ​ഗോപിനാഥ് മുതുകാടിന് സമ്മാനിച്ചു

കോട്ടയം : മലങ്കരസഭയുടെ പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ​​ഗോപിനാഥ് മുതുകാടിന് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ക്രിയാത്മക ഇടപെടലുകൾ പരി​ഗണിച്ചാണ് പുരസ്ക്കാരം. 25,000 രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം, ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കുന്നത് മലങ്കരസഭ ചെയ്യുന്ന പുണ്യമാണെന്ന് ​ഗോപിനാഥ് മുതുകാട് പറഞ്ഞു.

അത്തരം കുട്ടികളെ സംരക്ഷിച്ച് വലിയ ഉത്തരവാ​ദിത്വം നിറവേറ്റുന്ന സഭ നൽകുന്ന പുരസ്ക്കാരത്തെ അനു​ഗ്രഹമായി കാണുന്നുവെന്നും മുതുകാട് പ്രതികരിച്ചു. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ സ്വാ​ഗതം ആശംസിച്ചു. ​ഗീവർ​ഗീസ് മാർ കൂറിലോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി  റോണി വർ​ഗീസ് ഏബ്രഹാം, ഡോ.കെ.എൽ മാത്യുവൈദ്യൻ കോർ എപ്പിസ്ക്കോപ്പാ എന്നിവർ പ്രസം​ഗിച്ചു.

കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയ സെമിനാരി മാനേജർ ജോബിൻ വർ​ഗീസ്, ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, ഫാ.ജേക്കബ് കുര്യൻ, റവ. എ.ജെ ശാമുവേൽ റമ്പാൻ, കോട്ടയം ന​ഗരസഭാ കൗൺസിലർ ടോം കോര, ഭദ്രാസന സെക്രട്ടറിമാരായ ഫാ.കെ.എം.സഖറിയാ, ഫാ.തോമസ് ജോർജ്, വൈദികർ, കന്യാസ്ത്രീകൾ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. ജോസഫ് മാർത്തോമ്മാ ആത്മികതയുടെ അകക്കാമ്പ് : ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത

തിരുവല്ല : ആത്മീകതയുടെ ബാഹ്യ പ്രകടനങ്ങളുടെ കാലഘട്ടത്തിൽ ബാഹ്യ പ്രകടനങ്ങൾ ഒഴിവാക്കി അകക്കാമ്പിൽ ആത്മീകത നിറച്ച മഹാത്മാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത എന്നും അദ്ദേഹത്തിന്റെ മനസ്സലിവും കാരുണ്യവും ദീർഘ ദർശനത്തോടെയുള്ള ഇടപെടലും...

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര​ പരിക്ക് : ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : കാട്ടാക്കടയിൽ അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര ​പരിക്ക്.പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകൾ വൈ​ഗയ്‌ക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ കഴുത്തിന് പിന്നിൽ ​ക്ഷതമേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.കുട്ടി...
- Advertisment -

Most Popular

- Advertisement -