Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaജനങ്ങളുടെ പരിശോധനയ്ക്ക്...

ജനങ്ങളുടെ പരിശോധനയ്ക്ക് സർക്കാർ ഫയലുകൾ ലഭ്യമാക്കണം – വിവരാവകാശകമ്മീഷ്ണർ

ആലപ്പുഴ: വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവർക്ക് സർക്കാർ ഫയലുകൾ പരിശോധിക്കാനും പകർപ്പെടുക്കാനും അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽഹക്കിം. അത്തരം ഘട്ടത്തിൽ അവരെ തടയാൻ ഓഫീസർമാർക്ക് അധികാരമില്ലെന്നും കമ്മിഷണർ വ്യക്തമാക്കി.

ആലപ്പുഴ ജില്ലാതല ക്യാമ്പ് സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഓഫീസിലെ ഫയലുകൾ വകുപ്പു മേധാവികളും എജിയും പരിശോധിക്കുന്നതുപോലെ പൊതുജനത്തിന് പരിശോധിക്കാൻ അനുമതി നല്കിയതാണ് 2005 ലെ വിവരാവകാശ നിയമം.ഈ നിയമം രണ്ടു പതിറ്റാണ്ടു കൊണ്ട് രാജ്യത്ത് നിരവധി അഴിമതികൾ പുറത്തുകൊണ്ടുവരാനും പുതിയ പല അഴിമതികളും തടയാനും ഉപകരിച്ചിട്ടുണ്ട്. ജനാധിപത്വത്തിൻറെ അഞ്ചാമത്തെ സ്തംഭമായി ജനങ്ങളെ സ്ഥാപിച്ച വിപ്ലവമാണ് വിവരാവകാശ നിയമത്തിലൂടെ സാധ്യമായതെന്നും ഹക്കിം പറഞ്ഞു.

സിറ്റിംഗിൽ പരിഗണിച്ച 17 കേസുകളിൽ 11 എണ്ണം തീർപ്പാക്കി.അറിയിപ്പില്ലാതെ വ്യവസായ സ്ഥാപത്തിൻറെ വൈദ്യുതി വിഛേദിക്കുകയും അതുസംബന്ധിച്ച വിശ്വാസയോഗ്യമായ രേഖകൾ ഹാജരാക്കാതിരിക്കുകയും ചെയ്ത കായംകുളം കെ എസ് ഇ ബി ഓഫീസർമാർ ഒക്ടോബർ 30 ന് ബന്ധപ്പെട്ട ഫയലുകളുമായി തിരുവനന്തപുരത്തെത്തി കമ്മിഷനെ നേരിൽ കാണണം. ചെങ്ങന്നൂർ പമ്പ ഇറിഗേഷൻ പ്രോജക്ട് ഇൻഫർമേഷൻ ഓഫീസറെ നിയമം 20(1) പ്രകാരം ശിക്ഷിക്കാനായി കാരണം കാണിക്കൽ നോട്ടീസ് നല്കും. ചേർത്തല,ചെങ്ങനൂർ താലൂക്ക് ഓഫീസുകൾ,കലക്ടറേറ്റ് എന്നിവിടങ്ങിൽ നിന്ന് മൂന്ന് അപേക്ഷകർക്ക് ലഭിക്കാനുള്ള വിവരങ്ങൾ ലഭ്യമാക്കാൻ 14 ദിവസം അനുവദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അച്ഛനമ്മമാർ ആശുപത്രിയിൽ ഉപേക്ഷിച്ച കുഞ്ഞിന് സർക്കാർ സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : അച്ഛനമ്മമാർ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്....

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ നവാഹം നാളെ സമാപിക്കും: ഇന്ന് കുമാരീ പൂജ നടന്നു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം നാളെ സമാപിക്കും. നവാഹത്തിന്റെ ഏട്ടാം ദിവസമായ ഇന്ന് യജ്ഞശാലയിൽ കുമാരീ പൂജ (നവകന്യകാ പൂജ) നടന്നു. ചടങ്ങിൽ യജ്ഞാചാര്യൻ കല്ലിമേൽ...
- Advertisment -

Most Popular

- Advertisement -