Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസർക്കാർ നാടകം...

സർക്കാർ നാടകം അവസാനിപ്പിക്കണം : ഓർത്തഡോക്സ്‌ സഭ

കോട്ടയം : സുപ്രീം കോടതി വിധി നടപ്പിലാക്കുവാൻ ശ്രമിക്കാതെ, സർക്കാരും പോലീസ് വകുപ്പും ചേർന്ന് ഒരുക്കുന്ന നാടകം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മാധ്യമ വിഭാഗം പ്രസിഡൻറ് ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപോലീത്ത പറഞ്ഞു.

അങ്കമാലി, തൃശൂർ ഭദ്രാസനങ്ങളിലെ  ആറ് പള്ളികളിൽ  സുപ്രീം കോടതിയുടെ വിധി നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ ശക്തമായ നിർദ്ദേശം പാലിക്കുവാൻ സർക്കാരിന് ഇതുവരെ സാധിക്കാത്തത് നിയമവ്യവസ്ഥയോടുള്ള അവഹേളനവുമാണ്.

വിധി നടപ്പാക്കുന്ന ദിവസം നേരത്തെ തന്നെ പാത്രിയാര്‍ക്കീസ് വിഭാഗത്തെ അറിയിക്കുകയും, വിധി നടത്തിപ്പിനെ പ്രതിരോധിക്കാൻ  ആൾക്കൂട്ടത്തെ എത്തിക്കുവാനമുള്ള  സാവകാശവും, അവസരവും നൽകുകയും ചെയ്തുകൊണ്ടാണ് ഈ നാടകം അരങ്ങേറുന്നത്. കരുതിക്കൂട്ടി ഒരു സംഘർഷാവസ്ഥ സൃഷ്ട്ടിച്ച്, കോടതിവിധി നടപ്പാക്കുന്നത് തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമായിട്ടേ ഇതിനെ കാണാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെക്കോർഡ് ഉയരം തൊട്ട് ഓഹരി വിപണി : സെൻസെക്സ് ആദ്യമായി 77000 കടന്നു

ന്യൂ ഡൽഹി : മൂന്നാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനുശേഷമുള്ള ആദ്യ പ്രവർത്തി ദിവസമായ തിങ്കളാഴ്ച റെക്കോർഡ് ഉയരം തൊട്ട് ഓഹരി വിപണി. സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 77,000 കടന്നു.സെൻസെക്‌സ്...

തോമസ് സി  ഉമ്മന്  ആയിരങ്ങളുടെ അന്ത്യാഞ്ജലി

തിരുവല്ല : കുവൈറ്റിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ തോമസ് സി  ഉമ്മന് (ജോബി - 37) ആയിരങ്ങളുടെ അന്ത്യാഞ്ജലി. മേപ്രാൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന...
- Advertisment -

Most Popular

- Advertisement -