കണ്ണൂർ : തടവ് ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി .ഇവിടെ ഏകാന്ത തടവിലാണ് ഇയാളെ പാർപ്പിക്കുക. സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്നാണ് ഗോവിന്ദച്ചാമിയെ ജയിൽ മാറ്റാൻ തീരുമാനിച്ചത് .കനത്ത സുരക്ഷയിലാണ് രാവിലെ 7.20 ഓടെ പ്രതിയെ കൊണ്ടുപോയത്. ഇന്നലെ പിടികൂടിയ ഇയാളെ വൈകീട്ടോടെ കണ്ണൂർ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു.