Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaലഹരിവസ്തു കൈവശം...

ലഹരിവസ്തു കൈവശം വച്ച അതിഥി തൊഴിലാളി പിടിയിൽ

ആറന്മുള: കഞ്ചാവ് കലർന്ന മിഠായി രൂപത്തിലുള്ള ലഹരിവസ്തു കൈവശം വച്ച അതിഥി തൊഴിലാളി പിടിയിലായി. ഉത്തർപ്രദേശ് ഗോരക്പൂർ ബിസാര വില്ലേജിൽ റൂദാൽ എന്ന സ്ഥലത്ത് റാം ഹുസില (50) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 10:45ന് ആറാട്ടുപുഴ ദേവീക്ഷേത്രം അംഗനവാടി റോഡിൽ പുതുവന പുത്തൻവീട്ടിൽ  നിന്നാണ് എസ് ഐ വി വിഷ്ണുവിന്റെ നേതൃത്വത്തിൽ ലഹരിവസ്തു കണ്ടെടുത്തത്.

പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ  കഞ്ചാവ് കലർന്ന മിഠായിരൂപത്തിലുള്ള ലഹരി വ്യവസ്ഥ സൂക്ഷിച്ചു വച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.പോലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്.

രാത്രി 9 ന് ഇവിടെയെത്തിയ പോലീസ് സംഘം, വീടിന്റെ വടക്ക് പടിഞ്ഞാറുള്ള ജനലിന്റെ താഴെ കോൺക്രീറ്റ് സ്ലാബിന്റെ അടിയിൽ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തു കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പോളിത്തീൻ കവറിനുള്ളിൽ നിന്നാണ് ഗുളിക രൂപത്തിൽ കഞ്ചാവ് കലർന്ന മിഠായി കണ്ടെടുത്തത്. 200 ഗ്രാം വീതം വരുന്ന ചെറിയ പാക്കറ്റുകൾ അഞ്ചു കവറിലായി ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈ.എം.സി.എ- ബി പോസിറ്റീവ് വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതി തുടക്കമായി

തിരുവല്ല : വൈ.എം.സി.എ സബ് - റീജണിൻ്റെ  നേതൃത്വത്തിൽ വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതിയായ ബി പോസിറ്റീവ് തുകലശ്ശേരി യോഗക്ഷേമ സ്കൂളിൽ തുടക്കമായി. നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി പദ്ധതി ഉദ്ഘാടനം...

കടമ്പനാട് പഞ്ചായത്തിൽ സിദ്ധ ഡിസ്പെൻസറിക്കായി  30 ലക്ഷം രൂപ അനുവദിച്ചു: ചിറ്റയം ഗോപകുമാർ

അടൂർ: നാഷണൽ ആയുഷ് മിഷൻ കൺസ്ട്രക്ഷൻ വർക്കുകളുടെ ഭാഗമായി കടമ്പനാട് ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്ന്  സിദ്ധ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...
- Advertisment -

Most Popular

- Advertisement -