Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsഹരിവരാസനം പുരസ്‌കാരം...

ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് സമ്മാനിച്ചു

ശബരിമല : സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു.

സംഗീതലോകത്ത് പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സൃഷ്ടികൾ കാലത്തിന് അതീതമാണെന്ന് മന്ത്രി പറഞ്ഞു. സാംസ്‌കാരിക കേരളത്തിന് നൽകിയിട്ടുള്ള സംഭാവനകൾ, അയ്യപ്പനെ സാക്ഷി നിർത്തി എഴുതിയ അയ്യപ്പ ഗാനങ്ങൾ ,അയ്യപ്പകാരുണ്യം, ശരണാമയം, അയ്യപ്പപ്പൂജ തുടങ്ങിയ സംഗീത ആൽബങ്ങൾ എന്നിവ പരിഗണിച്ച് സംസ്ഥാന സർക്കാരിന് വേണ്ടി അദ്ദേഹത്തെ അനുമോദിക്കുന്നതായും മന്ത്രി പറഞ്ഞു.

സാംസ്‌കാരിക, സംഗീത സൃഷ്ടികൾക്കുപരിയായി താൻ ജീവിതത്തിൽ ഉയർത്തിപ്പിടിച്ച മാനവികതയും സാമൂഹ്യബോധവുമാണ് ഹരിവരാസനം പുരസ്‌കാരത്തിന് തന്നെ അർഹനാക്കിയതെന്ന് വിശ്വസിക്കുന്നതായി കൈതപ്രം ദാമോദരൻ നമ്പൂതിരി മറുപടി പ്രസംഗത്തിൽ പറഞ്ഞു. താനും ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്നുവെന്നും തനിക്ക് ലഭിച്ച പുരസ്‌കാരം തീർഥാടന കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർക്കായി വീതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

സന്നിധാനത്തും പരിസരത്തും അയ്യപ്പന്റെ ചിത്രങ്ങൾ വരച്ച ഭിന്നശേഷിക്കാരനായ പത്തനാപുരം സ്വദേശി മനോജ് കുമാറിനെ ഒരു ലക്ഷം രൂപ നൽകി വേദിയിൽ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട പകർച്ചപ്പനികൾക്കെതിരെ  ശ്രദ്ധ വേണം – ജില്ല മെഡിക്കൽ ഓഫീസർ

ആലപ്പുഴ: ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട പകർച്ചപ്പനികളായ  പക്ഷിപ്പനി, എച്ച്1എൻ1 എന്നിവ ക്കെതിരെ പ്രതിരോധ ശീലങ്ങൾ പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിതരായ പക്ഷികളിൽ നിന്ന് അപൂർവ്വം  ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് പക്ഷിപ്പനി....

മലയാള കാവ്യസാഹിതി പത്തനംതിട്ട ജില്ലാ സമ്മേളനം

തിരുവല്ല: മലയാള കാവ്യസാഹിതിയുടെ പത്തനംതിട്ട ജില്ലാ സമ്മേളനം തിരുവല്ലാ YMCA ലൈബ്രറി ഹാളിൽ സംസ്ഥാന പ്രസിഡൻ്റ്  കാവാലം അനിലിൻ്റെ അധ്യക്ഷതയിൽക്കൂടിയ യോഗത്തിൽ  പ്രശസ്ത കഥകളി നടൻ  തലവടി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. കഥകളി ഇന്നും...
- Advertisment -

Most Popular

- Advertisement -