Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsറോഡ് മുറിച്ച്...

റോഡ് മുറിച്ച് കടക്കവേ കാർ ഇടിച്ചു മരിച്ചു.

തിരുവല്ല:  റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു മരിച്ചു. കുറ്റൂർ കയ്യാലയ്ക്കകത്ത് ഗോപാലകൃഷ്ണൻ കെ ആർ ( കുഞ്ഞ്-54) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30- ഓടുകൂടി തുകലശ്ശേരി പഴിയാരത്തുപടിയിലാണ് സംഭവം. ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനായി റോഡിന് മറുവശത്തേക്ക് നടക്കുമ്പോൾ തിരുവല്ലയിൽ നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാറാണ് ഗോപാലകൃഷ്ണന് ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു.

ഗുരുതര പരിക്കുകളോടെ  തെറിച്ച് വീണ ഗോപാലകൃഷ്ണനെ ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുറ്റൂർ ജംഗ്ഷനിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുകയായിരുന്നു ഗോപാലകൃഷ്ണൻ. സംസ്കാരം നാളെ (ഞായർ ) രാവിലെ 11. 30 ന് വീട്ടുവളപ്പിൽ.

ഭാര്യ – ബിന്ദു ഗോപാലകൃഷ്ണൻ.
മക്കൾ- ഗോപിക, ദേവിക.
മരുമകൻ – ആകാശ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം

റാന്നി:  പമ്പാ നദിയിൽ നടന്ന അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം ആൻ്റോ ആൻ്റണി എം.പി.ഉദ്ഘാടനം ചെയ്തു. പുതിയകാവ് ദേവീക്ഷേത്ര കടവിലാണ് ജലോത്സവ വേദി ഒരുക്കിയത്. ആറന്മുള കരയിലെ കിഴക്കുനിന്ന് ഇടക്കുളം മുതൽ 17...

കോട്ടയം കൊലപാതകം : പ്രതിയെ  ഉടൻ പിടികൂടുമെന്ന് പോലീസ് മേധാവി ഷാഹുൽ ഹമീദ്

കോട്ടയം : കോട്ടയം നഗരത്തിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്. വ്യക്തമായ സൂചന ലഭിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ പറ്റില്ലന്നും ശാസ്ത്രീയ പരിശോധനകൾ...
- Advertisment -

Most Popular

- Advertisement -