Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യ മന്ത്രി...

ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ദില്ലിയിലേക്ക്

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ദില്ലിയിലെത്തും. ഉച്ചയ്ക്ക് മുന്നോടിയായി  ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രി അവിടെ നിന്നും കേരള ഹൗസിലേക്ക് പോകും.

ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ ക്യൂബൻ സംഘത്തെ കാണാൻ ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെൻ്റ് നടക്കുന്ന സമയമായതിനാൽ ലഭിച്ചില്ല.

തുടർന്ന് രണ്ട് നിവേദനങ്ങൾ ആരോഗ്യമന്ത്രി കേന്ദ്ര മന്ത്രിയുടെ ഓഫീസിലേക്ക് നൽകിയിരുന്നു. ആശമാരുടെ ഇൻസെൻ്റീവ് വർധിപ്പിക്കണമെന്നാണ് ഈ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

2023-24 സാമ്പത്തിക വർഷത്തിൽ തടഞ്ഞുവെച്ച 637 കോടി രൂപ എത്രയും വേഗം നൽകണം, എയിംസ് അനുവദിക്കണം, കാസർകോടും വയനാടും മെഡിക്കൽ കോളേജിന് സഹായം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാമായണ മാസാചരണം ആരംഭിച്ചു

മല്ലപ്പള്ളി: മല്ലപ്പള്ളി താലുക്ക് എൻ എസ് എസ് യൂണിയൻ്റെ യും വനിതാ യൂണിയൻ്റെയും ആഭിമുഖ്യത്തിൽ നടന്ന രാമായണ മാസാചരണത്തിന് യൂണിയൻ ചെയർമാൻ എം.പി. ശശിധരൻ പിള്ള നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു. യൂണിയൻ...

വയനാട് ദുരന്തം : മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 6 ലക്ഷം

തിരുവനന്തപുരം : വയനാട്ടിലെ ദുരന്തബാധിതര്‍ക്കു സംസ്ഥാന സർക്കാർ സഹായധനം പ്രഖ്യാപിച്ചു.ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറു ലക്ഷം രൂപ നല്‍കും.70 ശതമാനം അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും 40 മുതൽ 60 ശതമാനം അംഗവൈകല്യത്തിന്...
- Advertisment -

Most Popular

- Advertisement -