Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം മെഡിക്കൽ...

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട് ആരോഗ്യമന്ത്രി സന്ദർശിച്ചു

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട് ആരോ​ഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചു.രാവിലെയാണ് പ്രാദേശിക സിപിഎം നേതാക്കളുമായി മന്ത്രി തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്  ബിന്ദുവിൻ്റെ ഭർത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു.

മകന് പഠനത്തിനനുസരിച്ച് ജോലി നൽകണമെന്ന് കുടുംബം അഭ്യർഥിച്ചു. അത്യന്തം ദു:ഖകരമായ സംഭവമാണെന്നും ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.സർക്കാർ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും ധനസഹായത്തിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു .മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങരയിൽ ഭീതി വിതച്ച് കാട്ടുപന്നികൾ

തിരുവല്ല :  പെരിങ്ങര പഞ്ചായത്തിൽ  ഭീതി വിതച്ച് കാട്ടുപന്നി കൂട്ടം.  പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ കാട് നിറഞ്ഞ പുരയിടത്തിലും എട്ടാം വാർഡിൽ ഉൾപ്പെടുന്ന സ്വാമി പാലം, ഇളയിടത്ത് തുടങ്ങിയ...

സൂരജ് വധക്കേസ് : എട്ട് പ്രതികൾക്ക് ജീവപര്യന്തം

കണ്ണൂർ : കണ്ണൂരിലെ ബിജെപി പ്രവർത്തകനായ സൂരജിനെ വധിച്ച കേസിലെ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 മുതൽ 6 വരെയുള്ള പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ...
- Advertisment -

Most Popular

- Advertisement -