തിരുവല്ല : ദൈവ സാന്നിധ്യം കഷ്ടപ്പാടുകളെ അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കുമെന്ന് ഫാ. ജേക്കബ് മഞ്ഞളി പറഞ്ഞു. ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസിന്റെ അധ്യക്ഷതയിൽ തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ക്നാനായ കൺവൻഷൻ മൂന്നാം ദിവസത്തെ വചന ശുശ്രൂഷ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അജി കുറ്റിയിൽ ധ്യാനത്തിന് നേതൃത്വം നൽകി. സമുദായ സെക്രട്ടറി ടി ഒ എബ്രഹാം തോട്ടത്തിൽ, ജോബിത്ത് ജോയ്, തോമസ് രാജൻ കുറ്റിയിൽ, സുവിശേഷ സമാജം വൈസ് പ്രസിഡണ്ട് ഫാ ബെന്നി എബ്രഹാം മാമലശ്ശേരിൽ, ജനറൽ സെക്രട്ടറി ജിജി എബ്രഹാം കറുകേലിൽ, സജി മുണ്ടക്കൽ, എം പി തോമസ് മംഗലത്ത്, തങ്കച്ചൻ ഇടയാടിച്ചിറ എന്നിവർ പ്രസംഗിച്ചു,
രാവിലെ വനിതാ സമാജം പ്രസിഡണ്ട് സിസ്റ്റർ മരിയയുടെ അധ്യക്ഷതയിൽ നടന്ന വനിതാ സംഗമത്തിൽ ഡോ. ജോസ് ജോസഫ് മുഖ്യ സന്ദേശം നൽകി. സിനി റെജി കൂർക്കകാലയിൽ ധ്യാനത്തിന് നേതൃത്വം നൽകി. വനിതാ സമാജം സെക്രട്ടറി ഡെബി സജി, ജിയ സ്മിജു മറ്റക്കാട്ട് എന്നിവർ പ്രസംഗിച്ചു.