Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsതീവ്രമഴ: മൂന്ന്...

തീവ്രമഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

തിരുവനന്തപുരം:  തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ  ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്ട്. ശക്തമായ മഴ പ്രതീക്ഷിക്കുന്ന പത്തനംതിട്ട, കോട്ടയം,എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് മഞ്ഞ അലെർട്ടും നൽകി.

28 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരാനാണ് സാധ്യത. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും മഞ്ഞ അലെർട്ട്  നൽകിയിട്ടുണ്ട്.

വ്യാഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ചവരെ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇരുനില കെട്ടിടം തകര്‍ന്നുവീണ് 3 ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി

തൃശ്ശൂർ : തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകര്‍ന്നുവീണ് 3 ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി .ഇന്ന് രാവിലെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്.17 പേരാണ്...

ബംഗ്ലാദേശിൽ വീണ്ടും കലാപം : ഷെയ്ഖ് ഹസീനയുടെ വീടിന് തീയിട്ടു

ധാക്ക : ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു.കലാപകാരികൾ രാജ്യസ്ഥാപകനും ബംഗ്ളാദേശിന്റെ ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകമായ ബംഗബന്ധു ഭവനും ഷെയ്ഖ് ഹസീനയുടെ വസതിയായ സുധ സദനും തീയിട്ടു നശിപ്പിച്ചു.ഹസീനയുടെ പാർട്ടിയിലെ...
- Advertisment -

Most Popular

- Advertisement -