Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത്‌ മറ്റന്നാൾ...

സംസ്ഥാനത്ത്‌ മറ്റന്നാൾ അതിതീവ്ര മഴ മുന്നറിയിപ്പ് : 3 ജില്ലകളിൽ റെഡ് അലെർട്

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മറ്റന്നാൾ 3 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത് .ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കും.

നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വളപട്ടണം മോഷണ കേസിൽ ഒരു കോടി 21 ലക്ഷം രൂപയും 267 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു

കണ്ണൂർ : വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്നും മോഷണം പോയ ഒരു കോടി 21 ലക്ഷം രൂപയും 267 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു.സംഭവത്തിൽ അറസ്റ്റിലായ അയൽവാസി ലിജീഷ് സ്ഥിരം മോഷ്ടാവെന്നു...

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം...
- Advertisment -

Most Popular

- Advertisement -