കൊച്ചി: ജാനകി എന്ന പേര് ഉപയോഗിച്ച കാരണത്താൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം കാണാൻ തീരുമാനിച്ച് കേരളാ ഹൈക്കോടതി.
അനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. കേസ് കേട്ട ജസ്റ്റിസ് എൻ നാഗരേഷ് ആണ് സിനിമ കാണാമെന്ന് വ്യക്തമാക്കിയത്.
ശനിയാഴ്‌ച്ച ഹൈക്കോടതി ചലച്ചിത്രം കാണും. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിനിമ നിർമാതാക്കൾ ഹർജി നൽകിയത്