കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ സമഗ്ര ഓഡിറ്റിങ് നടത്താൻ ഹൈക്കോടതി ഉത്തരവ്. ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് അതുവരെയുള്ള മുഴുവൻ ദേവസ്വം സ്ഥാപനങ്ങളിലേയും ഓഡിറ്റിങ് പൂർത്തിയാക്കാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
2002 വരെയുള്ള ഓഡിറ്റിങ് റിപ്പോർട്ടുകളേ ഉള്ളുവെന്ന് ഇന്ന് കോടതിയിൽ ഹർജി പരിഗണിക്കവേ തിരുവിതാംകൂർ ദേവസ്വംബോർഡ് അധികൃതർക്കു വേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തുടർന്നാണ് കോടതിയുടെ ഉത്തരവ് വന്നത്. എത്രയും വേഗം ഒഡിറ്റിങ് നടപ്പാക്കാൻ ആധുനിക സാങ്കേതിക സംവിധാനങ്ങൾ വിനിയോഗിക്കണം. അതിനായി ഒരു മാസത്തിനകം ടെക്‌നിക്കൽ ഉപദേശങ്ങൾക്കായി ഒരു സമിതി രൂപീകരിക്കണമെന്നും കോടതി നിർദ്ദേച്ചിട്ടുണ്ട്.






